ജൂ​ണി​യ​ര്‍​ വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് ക്രൂ​ര​മ​ര്‍​ദ​നം; ര​ണ്ടു ന​ഴ്‌​സിം​ഗ് ക​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, July 17, 2024 7:24 AM IST
കൊ​ച്ചി: ജൂ​ണി​യ​ര്‍ വി​ദ്യാ​ര്‍​ഥി​യെ റാ​ഗ് ചെ​യ്ത് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച കേ​സി​ല്‍ ര​ണ്ട് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. അ​മൃ​ത കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഗോ​വി​ന്ദ് (21), സു​ജി​ത്ത് (21) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​ജ​യ​കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ചേ​രാ​ന​ല്ലൂ​ര്‍ എ​സ്‌​ഐ സു​നി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ള​ജി​നു പു​റ​ത്ത് വീ​ടെ​ടു​ത്തു താ​മ​സി​ക്കു​ന്ന പ്ര​തി​ക​ള്‍ ഒ​ന്നാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യെ അ​വി​ടേ​യ്ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. കൊ​ന്നു ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഹാ​ങ്ങ​ര്‍ കൊ​ണ്ടും കൈ ​കൊ​ണ്ടും മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ര്‍​ദ​ന​ത്തി​ല്‍ അ​വ​ശ നി​ല​യി​ലാ​യ വി​ദ്യാ​ര്‍​ഥി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ‌


ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ പ്ര​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കെ​തി​രെ ഇ​പ്പോ​ള്‍ മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ര്‍​ഥി പ​രാ​തി ന​ല്‍​കി​യി​രു​ന്നു. റാ​ഗിം​ഗ് ത​ന്നെ​യാ​യി​രു​ന്നു അ​ന്നും പ​രാ​തി​ക്ക് കാ​ര​ണം. ഇ​തി​ന്‍റെ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​നാ​ണ് ജൂ​ണി​യ​ര്‍ വി​ദ്യാ​ര്‍​ഥി​യെ പ്ര​തി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്. പ്ര​തി​ക​ളെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.