‘കാ​ല​ത്തി​ന്‍റെ സ്വ​ര്‍​ണ​നൂ​ല്‍: ആ​ഘോ​ഷ​ത്തി​ന്‍റെ 1200 വ​ര്‍​ഷ​ങ്ങ​ള്‍’പ്ര​ദ​ര്‍​ശ​ന​ത്തി​ന് തു​ട​ക്കം
Tuesday, August 27, 2024 7:15 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ ക​ര്‍​ഷ​ക പാ​ര​മ്പ​ര്യ​ത്തെ​യും പു​രാ​ത​ന കൊ​ല്ല​വ​ര്‍​ഷം ക​ല​ണ്ട​റി​നെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ‘കാ​ല​ത്തി​ന്‍റെ സ്വ​ര്‍​ണ​നൂ​ല്‍ : ആ​ഘോ​ഷ​ത്തി​ന്‍റെ 1200 വ​ര്‍​ഷ​ങ്ങ​ള്‍’ എ​ന്ന പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ള്‍ ആ​ര്‍​ട്ട് ഗ്യാ​ല​റി​യി​ല്‍ തു​ട​ക്കം.

മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​സ്‌​ക് ടോ​പ്പ് കൊ​ല്ല​വ​ര്‍​ഷ ക​ല​ണ്ട​റും ച​ട​ങ്ങി​ല്‍ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. പ്ര​ദ​ര്‍​ശ​ന​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ജി​ന്‍​സ​ണ്‍ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​സ്റ്റ്യൂം ആ​ൻ​ഡ് സ്റ്റൈ​ലിം​ഗ് ഡി​സൈ​ന്‍ ഹ​ബേ​ല ജോ​സ​ഫ്, ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ മാ​ള​വി​ക രാ​ജീ​വ്, ക​ല​ണ്ട​റി​ന്‍റെ ഉ​ത്പ​ന്ന പാ​ക്കേ​ജിം​ഗ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന നി​ധി ജേ​ക്ക​ബ്, ദി​നു എ​ലി​സ​ബ​ത്ത് റോ​യി, മോ​ഡ​ല്‍ അ​തു​ല്യ ര​വീ​ന്ദ്ര​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


കൊ​ല്ല​വ​ര്‍​ഷം ക​ല​ണ്ട​റും കേ​ര​ള​ത്തി​ന്റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ആ​ണി​ക്ക​ല്ലാ​യി​രു​ന്ന ക​യ​ര്‍ ഉ​ത്പാ​ദ​ന​വും അ​ടി​സ്ഥാ​ന​മാ​ക്കി ഫോ​ട്ടോ​ഗ്രാ​ഫി​യും പെ​യി​ന്‍റിം​ഗും ചേ​ര്‍​ത്ത് ത​യാ​റാ​ക്കി​യി​ട്ടു​ള്ള ക​ലാ​സൃ​ഷ്ടി​യാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്ള​ത്. പ​ഴ​യ​ലി​പി​യി​ലു​ള്ള ഒ​ന്നു മു​ത​ല്‍ ഒ​മ്പ​തു​വ​രെ​യു​ള്ള അ​ക്ക​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന കൊ​ല്ല​വ​ര്‍​ഷ ക​ല​ണ്ട​ര്‍ പു​തി​യ രീ​തി​യി​ല്‍ ത​യാ​റാ​റ​ക്കി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബി​ല്‍​ബോ​ര്‍​ഡ് ക​ലാ​കാ​ര​ന്മാ​രാ​യ പ്ര​മോ​ദ്, ന​രേ​ന്ദ്ര​ന്‍, മ​നോ​ജ് എ​ന്നി​വ​ര്‍ മു​ന്നാ​ഴ്ച​യെ​ടു​ത്താ​ണ് ക​ല​ണ്ട​ര്‍ വ​ര​ച്ച് ത​യാ​റാ​ക്കി​യ​ത്. ക​യ​ര്‍ തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ആ​ദ​ര​സു​ച​ക​മാ​യി ക​യ​ര്‍ ആ​ണ് ക​ല​ണ്ട​റി​ന്‍റെ തീ​മാ​യി എ​ടു​ത്തി​ട്ടു​ള്ള​ത്.