ന​ഗ​ര​വീ​ഥി​ക​ളെ അ​മ്പാ​ടി​യാ​ക്കി ശോ​ഭാ​യാ​ത്ര
Tuesday, August 27, 2024 7:14 AM IST
മൂ​വാ​റ്റു​പു​ഴ: ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ​യി​ല്‍ ന​ട​ന്ന വ​ര്‍​ണാ​ഭ​മാ​യ ശോ​ഭാ​യാ​ത്ര ന​ഗ​ര​വീ​ഥി​ക​ളെ അ​മ്പാ​ടി​യാ​ക്കി.

വെ​ള്ളൂ​ര്‍​ക്കു​ന്നം, ഉ​ന്ന​ക്കു​പ്പ, തെ​ക്ക​ന്‍​ക്കോ​ട്, ന​ന്ദ​നാ​ര്‍ പു​രം, ശി​വ​പു​രം, തൃ​ക്ക, മു​ട​വൂ​ര്‍, മു​റി​ക്ക​ല്ല്, കാ​വും​പ​ടി, വാ​ഴ​പ്പി​ള്ളി, കൃ​ഷ്ണ​പു​രം, കി​ഴ​ക്കേ​ക്ക​ര, ഹോ​സ്റ്റ​ല്‍​പ​ടി, എ​സ്എ​ന്‍​ഡി​പി ജം​ഗ്ഷ​ന്‍ തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​രം​ഭി​ച്ച ഉ​പ​ശോ​ഭാ​യാ​ത്ര​ക​ള്‍ പി​ഒ ജം​ഗ്ഷ​നി​ല്‍ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ യാ​ത്ര​യാ​യി ന​ഗ​രം​ചു​റ്റി വെ​ള​ളൂ​ര്‍​ക്കു​ന്നം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ച്ചു.


തു​ട​ര്‍​ന്ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, അ​വ​താ​ര പൂ​ജ എ​ന്നി​വ​യും ന​ട​ന്നു. സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും 23 ശോ​ഭാ​യാ​ത്ര​ക​ള്‍ ന​ഗ​ര​ത്തി​ലെ​ത്തി മ​ഹാ​ശോ​ഭ​യാ​ത്ര​യാ​യി അ​ണി​നി​ര​ന്നു.
മ​ഴ​മാ​റി കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യ​തി​നാ​ല്‍ ശോ​ഭാ​യാ​ത്ര കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് റോ​ഡി​നി​രു​വ​ശ​വും ത​ടി​ച്ചു​കൂ​ടി​യി​രു​ന്ന​ത്.