സം​സ്ഥാ​ന കാ​ര്‍​ഷി​ക അ​വാ​ര്‍​ഡ്: ക​ര്‍​മ​ല ആ​ശ്ര​മ വൈ​ദി​ക​ര്‍​ക്ക് സ്വീ​ക​ര​ണം
Tuesday, August 27, 2024 7:14 AM IST
വാ​ഴ​ക്കു​ളം: സം​സ്ഥാ​ന കാ​ര്‍​ഷി​ക അ​വാ​ര്‍​ഡ് നേ​ടി​യ വാ​ഴ​ക്കു​ളം ക​ര്‍​മ​ല ആ​ശ്ര​മ വൈ​ദി​ക​ര്‍​ക്ക് നാളെ ജ​ന​കീ​യ സ്വീ​ക​ര​ണം ന​ല്‍​കു​ന്നു. മ​ഞ്ഞ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വാ​ഴ​ക്കു​ളം ജ്വാ​ല​യു​ടേ​യും വി​വി​ധ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം. ‌ഉച്ചകഴിഞ്ഞ് 3.30ന് ​വാ​ഴ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക് 751 ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ഞ്ഞ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി ജോ​സ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സി ജോ​ളി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ല്‍, കൃ​ഷി ഓ​ഫീ​സ​ര്‍ റ്റി.​എം. ആ​രി​ഫ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.


തു​ട​ര്‍​ന്ന് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ആ​ശം​സ​ക​ളും ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണ​വും ന​ട​ത്തും. ക​ര്‍​മ​ല ആ​ശ്ര​മ ശ്രേ​ഷ്ഠ​ന്‍ ഫാ. ​തോ​മ​സ് മ​ഞ്ഞ​ക്കു​ന്നേ​ല്‍, ഫാ. ​ബി​നോ​യി ചാ​ത്ത​നാ​ട്ട്, ഫാ. ​ബി​നു ഇ​ല​ഞ്ഞേ​ട​ത്ത് എ​ന്നി​വ​ര്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.