അടിവാട് സ്വ​ദേ​ശി നി​യാ​സ് പു​ല്ലാ​രി മാ​ൾ​ട്ട ക്രി​ക്ക​റ്റ് ടീ​മി​ൽ
Wednesday, August 28, 2024 3:03 AM IST
പോ​ത്താ​നി​ക്കാ​ട്: ഐ​സി​സി​യു​ടെ കീ​ഴി​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു മു​ത​ൽ സ്പെ​യി​നി​ൽ ന​ട​ക്കു​ന്ന യൂ​റോ​പ്യ​ൻ ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മാ​ൾ​ട്ട ദേ​ശീ​യ ടീ​മി​ൽ അ​ടി​വാ​ട് സ്വ​ദേ​ശി നി​യാ​സ് പു​ല്ലാ​രി ഇ​ടം നേ​ടി. മാ​ൾ​ട്ട​യി​ലെ പ്ര​മു​ഖ ക്രി​ക്ക​റ്റ് ടീ​മാ​യ എ​ഡ​ക്സ് നൈ​റ്റ്സ് ടീ​മി​ൽ ക​ളി​ച്ചി​രു​ന്ന നി​യാ​സ് ഒ​ട്ടേ​റെ മ​ത്സ​ര​ങ്ങ​ളി​ൽ ഓ​ൾ റൗ​ണ്ട​റാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​തോ​ടെ​യാ​ണ് മാ​ൾ​ട്ട ദേ​ശീ​യ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.


അ​ടി​വാ​ട് ഹീ​റോ യം​ഗ്സ് ക്ല​ബ് ക്രി​ക്ക​റ്റ് ടീം ​അം​ഗ​മാ​യി​രു​ന്ന നി​യാ​സ് നാ​ലു​വ​ർ​ഷ​മാ​യി മാ​ൾ​ട്ട​യി​ലെ ആ​ശു​പ​ത്രി​യി​ൽ സേ​ഫ്റ്റി ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. അ​ടി​വാ​ട് പു​ല്ലാ​രി​യി​ൽ പി.​എം. മു​ഹ​മ്മ​ദി​ന്‍റെ​യും ലൈ​ല മു​ഹ​മ്മ​ദി​ന്‍റെ​യും നാ​ലു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​ണ് നി​യാ​സ്. തൊ​ടു​പു​ഴ സ്വ​ദേ​ശി​നി റു​ഷ്ദ​യാ​ണ് ഭാ​ര്യ.