ജി​ല്ല​യി​ലെ ആ​ദ്യ ഹ​രി​ത ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​കാ​ന്‍ പാ​ണി​യേ​ലി പോ​ര്
Wednesday, August 28, 2024 3:03 AM IST
കൊ​ച്ചി: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​ദ്യ മാ​തൃ​കാ ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​മാ​കാ​നൊ​രു​ങ്ങി പോ​ര്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണം, ഒ​റ്റ ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​ര്‍​ശ​ന​മാ​യ നി​രോ​ധ​നം ന​ട​പ്പാ​ക്ക​ല്‍, ബ​ദ​ല്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ല്‍,

ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​വും ദ്ര​വ മാ​ലി​ന്യ സം​സ്‌​കാ​ര​ണ​വും കു​റ്റ​മ​റ്റ​താ​ക്ക​ല്‍, എം​സി​എ​ഫ്, മി​നി എം​സി​എ​ഫു​ക​ള്‍, ബോ​ട്ടി​ല്‍ ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, സെ​ക്യൂ​രി​റ്റി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ല്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ഹ​രി​ത ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​കു​ന്ന​ത്.


പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഗാ ക്ലീ​ന്‍ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു. വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, വ​നം വ​കു​പ്പ്, വ​ന സം​ര​ക്ഷ​ണ സ​മി​തി, രാ​ജ​ഗി​രി വി​ശ്വ​ജ്യോ​തി കോ​ള​ജ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഡ്രൈ​വ് വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശി​ല്പ സു​ധീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.