ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി
Wednesday, August 28, 2024 3:32 AM IST
കി​ഴ​ക്ക​മ്പ​ലം : ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കി​ഴ​ക്ക​മ്പ​ലം ഗ്രാ​മപ​ഞ്ചാ​യ​ത്ത് പതിനഞ്ചാം വാർഡിലെ ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് മാ​ത കു​ള​ങ്ങ​ര​യി​ൽ വ​ർ​ഗീ​സ് ഐ​സ​ക്കി​ന്‍റെ പാ​ടി​യി​ൽ ന​ട​ന്നു.

വി​ള​വെ​ടു​പ്പ് മ​ഹോ​ത്‌​സ​വം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ കൈ​പ്ര​മ്പാ​ട​ൻ ഉ​ദ്ഘാ​ടനം ചെയ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​ ര​തീഷ് , വാർഡ് മെന്പർ ഷീ​ബ,കൃ​ഷി ഭ​വ​ൻ കു​ടു​ബ​ശ്രീ തൊ​ഴി​ലു​റ​പ്പ് അം​ഗ​ങ്ങ​ളും നാട്ടുകാരും വിളവെടുപ്പിൽ പങ്കുചേർന്നു.