മാ​യ​ൽ​ത്ത മാ​താ പ​ള്ളി​യി​ൽ എട്ടുനോ​മ്പ് തി​രു​നാ​ൾ
Wednesday, August 28, 2024 12:03 AM IST
അ​ടി​മാ​ലി: ബൈ​സ​ൺ​വാ​ലി ടീ ​ക​മ്പ​നി മാ​യ​ൽ​ത്താ മാ​താ ദൈ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​​ന്‍റെ ജ​ന​നത്തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

തി​രു​നാ​ളി​ന് മു​ന്നോ​ടി​യാ​യി 29, 30, 31 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ന​ട​ക്കും. ഫാ.​ ജെ​ൻ​സ​ൺ ലാ​സ്‌ലെ​റ്റ് ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. സെ​പ്റ്റം​ബ​ർ ഒന്നു മു​ത​ൽ ഏഴു വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും.


ര​ണ്ടി​ന് വൈ​കു​ന്നേ​രം 4.30ന് ​കോ​ട്ട​യം അ​തി​രു​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന് സ്വീ​ക​ര​ണം, പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന.
എ​ട്ടി​ന് രാ​വി​ലെ 10ന് ​തി​രു​നാ​ൾ റാ​സ, പ്ര​ദ​ക്ഷി​ണം, ഊ​ട്ടു നേ​ർ​ച്ച.