നി​ർ​മാ​ണ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​മെ​ന്ന്
Tuesday, August 27, 2024 7:14 AM IST
കോ​ത​മം​ഗ​ലം: നി​ർ​മാ​ണ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് വേ​ൾ​ഡ് ബാ​ങ്ക് ഒ​ക്യു​പേ​ഷ​ന​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി അ​ഡ്വൈ​സ​ർ ജോ​സി ജോ​ണ്‍. മാ​ർ അ​ത്ത​നേ​ഷ്യ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗം, ദ്രു​ത​ഗ​തി​യി​ലു​ള്ള നി​ർ​മാ​ണ പ്ര​ക്രി​യ​ക​ൾ ഇ​വ​യെ​ല്ലാം നി​ർ​മാ​ണ മേ​ഖ​ല​യി​ൽ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​പ്പി​ക്കു​ന്നു.


വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം നേ​ടു​ന്ന​ത് തൊ​ഴി​ൽ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബോ​സ് മാ​ത്യു ജോ​സ്, സി​വി​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​ൽ​സ​ണ്‍ ജോ​ണ്‍, പ്ര​ഫ. ബൈ​ബി​ൻ പോ​ൾ, പ്ര​ഫ. നി​ധി​ൻ ബി. ​പാ​റ​പ്പാ​ട്, സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി. ​ആ​യി​ല്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.