ഇ​ല​ഞ്ഞി തോ​ട് ന​വീ​ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, August 26, 2024 4:13 AM IST
ഇ​ല​ഞ്ഞി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ഇ​ല​ഞ്ഞി തോ​ട് ന​വീ​ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പെ​രു​ന്പ​ട​വം മു​ത​ൽ മു​ത്തോ​ല​പു​രം വ​രെ​യു​ള്ള നാ​ല് കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ ചെ​ളി​യും കാ​ടും നീ​ക്കം ചെ​യ്ത് തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ശാ സ​നി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തു​ക ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി ഇ​ല​ഞ്ഞി തോ​ടി​ന്‍റെ ഇ​രു​ക​ര​യി​ലു​മു​ള്ള ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി സ്ഥ​ല​ത്തി​ന് പ്ര​യോ​ജ​നം ല​ഭി​ക്കും.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ടോ​മി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.