‘ചാ​യം പ്രി​ൻ​സി​ന്‍റെ' കാ​ല​ടി​പ്പാ​ലം വൈ​റ​ൽ
Tuesday, August 27, 2024 7:15 AM IST
പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ലെ പ​ഴ​യ​കാ​ല ഛായാ​ചി​ത്ര​കാ​ര​ൻ ചാ​യം സോ​മ​ന്‍റെ മ​ക​നും ഗ്രാ​ഫി​ക് ഡി​സൈ​ന​റു​മാ​യ ‘ചാ​യം പ്രി​ൻ​സ്’ വ​ര​ച്ച ഗ്രാ​ഫി​ക്സ് ചി​ത്രം ഫേ​സ്‌‌​ബു​ക്കി​ൽ വൈ​റ​ൽ. നി​ർ​മാ​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​യ്ക്കു​ന്ന കാ​ല​ടി ശ്രീ​ശ​ങ്ക​രാ പാ​ലം പൂ​ർ​ത്തി​യാ​യാ​ൽ എ​ങ്ങ​നെ​യാ​കും എ​ന്ന​ത് ചി​ത്ര​കാ​ര​ന്‍റെ കാ​ഴ്ച​യി​ൽ ദ്വി​മാ​ന ആ​കാ​ശ ദൃ​ശ്യ​മാ​യി ഗ്രാ​ഫി​ക്സി​ലൂ​ടെ​യാ​ണ് പ്രി​ൻ​സ് ചി​ത്രീ​ക​രി​ച്ച​ത്.


കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും രാ​ജാ​ര​വി​വ​ർ​മ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്ട്സി​ൽ നി​ന്നും ചി​ത്ര​ക​ല​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യി​ട്ടു​ള്ള പ്രി​ൻ​സ് കേ​ര​ള​ത്തി​ലെ പ​ര​സ്യ​ചി​ത്ര​ക​ല​യി​ലെ ക​ലാ​കാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​ണ്. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ ഫേ​സ്‌‌​ബു​ക്ക് പേ​ജി​ൽ ചി​ത്രം ഇ​ന്ന​ലെ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.