ചെ​ണ്ടു​മ​ല്ലി​പ്പൂ വി​ള​വെ​ടു​പ്പ്
Tuesday, August 27, 2024 7:15 AM IST
നെ​ടു​മ്പാ​ശേ​രി: കു​ന്നു​ക​ര റൂ​റ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ടു​മ​ല്ലി​പ്പൂ കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി. കു​റ്റി​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​യ് അ​ധ്യ​ക്ഷ​നാ​യി​.

കി​ഴ​ക്ക​മ്പ​ലം: പ​ഴ​ങ്ങ​നാ​ട് കൃ​ഷി ചെ​യ്ത ചെ​ണ്ടു​മ​ല്ലി​പ്പൂ വി​ള​വെ​ടു​പ്പ് ഇ​ന്ന് രാ​വി​ലെ 10.30ന് ​ന​ട​ത്തും. കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്ത് 15 -ാം വാ​ർ​ഡി​ലാ​ണ് ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്ത് പൂ​ക്കൃ​ഷി ന​ട​ത്തി​യ​ത്. വ​ർ​ഗീ​സ് ഐ​സ​ക് പാ​ടി​യി​ലി​ന്‍റെ പു​ല്ല​ൻ​കാ​വ് ചി​റ​യോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് ചെ​ണ്ടു​മ​ല്ലി​ക്കൃ​ഷി. ട്വ​ന്‍റി20 ഭാ​ര​വാ​ഹി​ക​ൾ, പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കു​ടു​ബ​ശ്രീ, കൃ​ഷി​ഭ​വ​ൻ, തൊ​ഴി​ലു​റ​പ്പ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി ചെ​യ്ത​ത്.