നാ​ട​ന്‍​പാ​ട്ട് മ​ത്സ​രം ആ​ഘോ​ഷ​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍
Wednesday, August 28, 2024 3:32 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഭാ​ര​ത മാ​താ കോ​ള​ജി​ല്‍ ന​ട​ന്ന നാ​ട​ന്‍ പാ​ട്ട് മ​ത്സ​രം യു​വ​ത​യു​ടെ ആ​ഘോ​ഷ​മാ​യി. മ​ത്സ​രം മ​റ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ട്ടു​കൊ​ണ്ട് കൂ​ട്ടു തീ​ര്‍​ത്തു. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല നാ​ട​ന്‍ പാ​ട്ട് മ​ത്സ​ര​മാ​ണ് പാ​ട്ടു​കൂ​ട്ട​ത്തി​ന് വേ​ദി​യാ​യ​ത്. മ​ത്സ​ര​ത്തി​ന് ശേ​ഷം പാ​ട്ടും പ​റ​ച്ചി​ലു​മാ​യി ടീ​മു​ക​ളും വി​ധി​ക​ര്‍​ത്താ​ക്ക​ളും ഒ​ന്നു ചേ​ര്‍​ന്ന് പാ​ട്ടു​കൂ​ട്ട​മാ​ക്കി.

15 കോ​ള​ജ് ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ആ​ലു​വ യു​സി കോ​ള​ജ്, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്, കെ​എം​എം കോ​ള​ജ് തൃ​ക്കാ​ക്ക​ര, ശ്രീ ​ശ​ങ്ക​ര കോ​ള​ജ് കാ​ല​ടി, ഭാ​ര​ത മാ​താ കോ​ള​ജ് തൃ​ക്കാ​ക്ക​ര എ​ന്നി​വ ജി​ല്ലാ ത​ല​ത്തി​ല്‍ നി​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല മ​ത്സ​ര​ത്തി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


മ​ത്സ​രം എം​ജി സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഇ.​എ​ന്‍. ശി​വ​ദാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​ര​ത​മാ​താ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ലി​സി കാ​ച്ച​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത മാ​താ കോ​ള​ജ് അ​സി. മാ​നേ​ജ​ര്‍ ഫാ. ​ജി​മ്മി​ച്ച​ന്‍ ക​ര്‍​ത്താ​നം, സി​സ്റ്റ​ർ ഡോ. ​റി​ന്‍റു, വി.​എം. റോ​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന് ഒ​രു നാ​ട​ന്‍ പാ​ട്ട് സം​ഘം രൂ​പീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് നാ​ട​ന്‍ പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.