സെ​വ​ൻ​സ് ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Tuesday, August 27, 2024 7:14 AM IST
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര മീ​രാ​സ് ഡി​ജി​റ്റ​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹോ​ദ​ര​ന്മാ​രാ​യ ഡോ. ​പി.​ബി സ​ലീം, പി.​ബി. നൂ​ഹ് എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ പി​താ​വാ​യ പി.​കെ. ബാ​വ​യു​ടെ ഓ​ർ​മ​യ്ക്കാ​യി സ്വ​ന്തം ഭൂ​മി​യി​ൽ നി​ർ​മി​ച്ച സെ​വ​ൻ​സ് ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. മോ​ഹ​ൻ ബ​ഗാ​ൻ ക്യാ​പ്റ്റ​നും ഇ​ന്ത്യ​ൻ ഗോ​ളി​യു​മാ​യ സു​ഭാ​ഷി​ഷ് റോ​യ് ചൗ​ധ​രി ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി ക​ളി​ക്കാ​ര​ൻ മു​ഹ​മ്മ​ദ് റാ​ഫി, സ​ന്തോ​ഷ് ട്രോ​ഫി താ​രം സ​ലിം കു​ട്ടി തു​ട​ങ്ങി​യ കാ​യി​ക താ​ര​ങ്ങ​ളെ​യും, നാ​ട്ടി​ലെ ആ​ദ്യ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സ് കു​ന്ന​പ്പി​ള്ളി, സി​ഐ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ധ്യാ​പി​ക സ​ജി​ത, കെ.​പി. രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും പ​രി​ശീ​ല​ന​വും സ്ഥി​രം മ​ത്സ​ര​വേ​ദി​യും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി 50 കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. മീ​രാ​സ് ഡി​ജി​റ്റ​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.