വി​ജി​ല​ൻ​സ് കോ​ട​തി: കൊ​ല്ല​ത്ത് സ​മ​രം ശ​ക്ത​മാ​യി തു​ട​രു​ന്നു
Wednesday, August 28, 2024 6:38 AM IST
കൊല്ലം: കൊ​ല്ല​ത്ത് സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട വി​ജി​ല​ൻ​സ് കോ​ട​തി നി​യ​മ​വി​രു​ദ്ധ​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന സ​മ​രം 37 ദി​വ​സ​മാ​യി ശ​ക്ത​മാ​യി തു​ട​രു​ന്നു. കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​നു മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ​ മു​ൻ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ .മൈ​ല​ക്കാ​ട് ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

നീ​തി​ര​ഹി​ത​മാ​യും തെ​റ്റാ​യും പു​റ​പ്പെ​ടു​വി​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​ൻ വേ​ണ്ടി​യു​ള്ള സ​മ​ര​മാ​യ​തി​നാ​ൽ ഈ ​സ​മ​ര​ത്തി​ന് പൊ​തു​സ​മൂ​ഹം പ​ര​സ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​മെ​ന്നും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വി​ജി​ല​ൻ​സ് കോ​ട​തി കൊ​ല്ല​ത്ത് സ്ഥാ​പി​ക്കാ​നു​ള്ള ആ​ദ്യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​ന് യാ​തൊ​രു ന്യാ​യീ​ക​ര​ണ​വും ഇ​ല്ല. പു​തി​യ​താ​യി ഇ​റ​ക്കി​യ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ഉ​ട​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി സിപിഐ കൊ​ല്ലം സി​റ്റി ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ഡ്വ .വി​ള​യി​ൽ രാ​ജീ​വ് പ​റ​ഞ്ഞു.

ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഓ​ച്ചി​റ എ​ൻ. അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി അ​ഡ്വ .എ.​കെ. മ​നോ​ജ്, അ​ഡ്വ .ക​ലേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.