ഓ​ഫീ​സി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ച പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍
Tuesday, August 27, 2024 7:15 AM IST
കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ടം എം​പ​യ​ര്‍ ക​ണ്ടൈ​ന​ര്‍ യാ​ര്‍​ഡ് ഓ​ഫീ​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍.

വ​ല്ലാ​ര്‍​പാ​ടം ജൂ​ത​ന​ട​പ്പ് സ്വ​ദേ​ശി​ക​ളാ​യ വി​പി​ന്‍ (41), രാ​ഹു​ല്‍ (31) എ​ന്നി​വ​രെ​യാ​ണ് മു​ള​വു​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24ന് ​രാ​ത്രി 10.30 ഓ​ടെ​യാ​ണ് പ്ര​തി​ക​ള്‍ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഫി​ലോ പി. ​സാം, മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഇ​ല്യാ​സ്, ഞാ​റ​ക്ക​ല്‍ സ്വ​ദേ​ശി ശ്രീ​രാ​ജ് എ​ന്നി​വ​രെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് അ​വ​ശ​രാ​ക്കി​യ​ത്.


സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. മു​ള​വു​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.