വൈ​ദ്യു​തി​നി​ര​ക്ക് പ​രി​ഷ്‌​ക​ര​ണം: പൊ​തു​തെ​ളി​വെ​ടു​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ നാലിന്
Wednesday, August 28, 2024 1:46 AM IST
പാ​ല​ക്കാ​ട്: കേ​ര​ള സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ര്‍​ഡ് ലി​മി​റ്റ​ഡ് 2023 ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ 2027 മാ​ര്‍​ച്ച് 31വ​രെ​യു​ള്ള കാ​ല​യ​ള​വി​ലേ​ക്കു വൈ​ദ്യു​തി നി​ര​ക്കു​ക​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച പ​രാ​തി​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മ​റ്റു ത​ത്പ​ര​ക​ക്ഷി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും തേ​ടു​ന്ന​തി​നാ​യു​ള്ള പൊ​തു​തെ​ളി​വെ​ടു​പ്പ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് രാ​വി​ലെ 11ന് ​ന​ട​ക്കും.

റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നു​മു​മ്പാ​കെ സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദ്ദേ​ശ​ങ്ങ​ളു​ടെ സം​ക്ഷി​പ്ത​രൂ​പം പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​മ്മീ​ഷ​ന്‍റെ www.erckerala.org എ​ന്ന വെ​ബ്‌​സൈ​റ്റി​ലും കെ​എ​സ്ഇ​ബി​യു​ടെ വെ​ബ്‌​സൈ​റ്റി​ലും ഇ​തു​ല​ഭ്യ​മാ​ണ്. ത​പാ​ല്‍ മു​ഖേ​ന​യും kserc@erckerala.org എ​ന്ന ഇ​മെ​യി​ല്‍ മു​ഖേ​ന​യും സെ​പ്റ്റം​ബ​ര്‍ 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താം.


വി​ലാ​സം : സെ​ക്ര​ട്ട​റി, കേ​ര​ള സം​സ്ഥാ​ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍, കെ​പി​എ​ഫ്സി ഭ​വ​നം, സി.​വി. രാ​മ​ന്‍​പി​ള്ള റോ​ഡ്, വെ​ള്ള​യ​മ്പ​ലം, തി​രു​വ​ന​ന്ത​പു​രം 695010.