മ​ല​യാ​ള​ത്തി​ൽ സാ​ക്ഷ​ര​രാ​വാ​ൻ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ
Monday, August 26, 2024 4:13 AM IST
മൂ​വാ​റ്റു​പു​ഴ: മ​ല​യാ​ള​ത്തി​ൽ സാ​ക്ഷ​ര​രാ​വാ​ൻ ഒ​രു​ങ്ങി പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ. കേ​ര​ള സ​ർ​ക്കാ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ച​ങ്ങാ​തി പ​ദ്ധ​തി (ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി സാ​ക്ഷ​ര​താ പ​ദ്ധ​തി) ജി​ല്ല​യി​ലെ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി.

സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ത​യാ​റാ​ക്കി​യ ഹ​മാ​രി മ​ല​യാ​ളം പാ​ഠ​പു​സ്ത​കം അ​ടി​സ്ഥാ​ന​മാ​ക്കി മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ച​ങ്ങാ​തി പ​ദ്ധ​തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ മ​ര​ങ്ങാ​ട്ട് പ്ലൈ​വു​ഡ് ക​ന്പ​നി​യി​ൽ ന​ട​ന്ന ച​ങ്ങാ​തി മി​ക​വു​ത്സ​വം പ​രീ​ക്ഷ​യി​ൽ 269 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി.


ആ​സാം, ഒ​റീ​സ, യു​പി സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് കൂ​ടു​ത​ൽ പേ​രും. മ​ല​യാ​ള​ത്തി​ൽ പാ​ട്ടു​പാ​ടി​യും സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യും അ​വ​ർ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്തു.

പ​രീ​ക്ഷാ വി​ജ​യി​ക​ൾ​ക്ക് സാ​ക്ഷ​ര​താ മി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും. പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ര​ങ്ങാ​ട്ട് ക​ന്പ​നി ഉ​ട​മ പി.​എം. അ​സീ​സ് മ​ര​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ന്പ​നി മാ​നേ​ജ​ർ കെ.​കെ. അ​ലി, ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​വി. ശ്യാം​ലാ​ൽ, കെ.​എം. സു​ബൈ​ദ, ഷീ​ല എ​ൽ​ദോ​സ്, ജ​യ്സ​മ്മ, ദീ​പ​ക് വേ​ല​പ്പ​ൻ നാ​യ​ർ, റി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.