മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ന് രാ​ജ്യാ​ന്ത​ര ഹ​രി​ത പു​ര​സ്കാ​രം
Wednesday, August 28, 2024 3:03 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​നെ (ഓ​ട്ടോ​ണ​മ​സ്) 2024ലെ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രീ​ൻ കോ​ള​ജ് അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്തു. 2021 മു​ത​ൽ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ കൗ​ണ്‍​സി​ലു​മാ​യി പ്ര​ത്യേ​ക ക​ണ്‍​സ​ൾ​ട്ടേ​റ്റീ​വ് സ്റ്റാ​റ്റ​സു​ള്ള എ​ൻ​ജി​ഒ ഗ്രീ​ൻ മെ​ന്‍റേ​ഴ്സ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് പു​ര​സ്കാ​രം. അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ക​ലാ​ല​യ​മാ​ണ് കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​പു​ര​സ്കാ​രം നേ​ടി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഗാ​ന്ധി​ന​ഗ​ർ ഐ​ഐ​ടി, മാ​ണ്ഡി ഐ​ഐ​ടി, ബം​ഗ​ളു​രു ഐ​ഐ​ടി തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടും. ഹ​രി​ത​ബോ​ധ​ന​ത്തി​നും സു​സ്ഥി​ര​താ സ​ന്പ്ര​ദാ​യ​ങ്ങ​ൾ​ക്കും ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ശ്ര​മ​ങ്ങ​ളി​ലെ നേ​തൃ​ത്വ​വും പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.


79-ാമ​ത് യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി സെ​ഷ​ൻ, ച​രി​ത്ര പ്ര​ധാ​ന​മാ​യ സ​മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ർ ഇ​വ​യോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​യോ​ർ​ക്കി​ലെ കോ​ർ​ന​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 2024ലെ ​എ​ട്ടാ​മ​ത് ഗ്രീ​ൻ സ്കൂ​ൾ കോ​ണ്‍​ഫ​റ​ൻ​സി​ൽ സെ​പ്റ്റം​ബ​ർ 24ന് ​പു​ര​സ്കാ​രം ന​ൽ​കും.

സു​സ്ഥി​ര പ​ഠ​നാ​ന്ത​രീ​ക്ഷം പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൽ കോ​ള​ജി​ന്‍റെ അ​ർ​പ്പ​ണ​ബോ​ധ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് പു​ര​സ്കാ​ര​മെ​ന്ന് മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​ന്നി വ​ർ​ഗീ​സ് പ​റ​ഞ്ഞു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം പ്രോ​ത്സ​ഹ​ന​മാ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു കു​ര്യ​ൻ പ​റ​ഞ്ഞു.