ചെ​ണ്ടു​മ​ല്ലി​യി​ൽ ജെ​ബി​യു​ടെ വി​ജ​യ​ഗാ​ഥ
Wednesday, August 28, 2024 3:45 AM IST
മൂ​വാ​റ്റു​പു​ഴ: ചെ​ണ്ടു​മ​ല്ലി​പ്പൂ കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ച്ച് ജെ​ബി ഷാ​ന​വാ​സ്. പാ​യി​പ്ര​യി​ൽ വീ​ടി​നോ​ട് ചേ​ർ​ന്ന് 10 സെ​ന്‍റ് സ്ഥ​ല​ത്ത് 600 ബ​ന്തി ചെ​ടി​ക​ളാ​ണ് കു​ടും​ബി​നി​യും ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ ജെ​ബി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ന്നാം ഘ​ട്ട വി​ള​വെ​ടു​പ്പി​ന് 10 കി​ലോ പൂ​വ് ല​ഭി​ച്ചു.

ഇ​പ്പോ​ൾ പൂ​വ് കി​ലോ​ക്ക് 80 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ഓ​ണ സീ​സ​ണി​ൽ 150 മു​ത​ൽ 200 രൂ​പ​വ​രെ ല​ഭി​ക്കും. ജൈ​വ​വ​ളം മാ​ത്ര​മാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വീ​ട്ടി​ലു​ള്ള കൃ​ഷി കൂ​ടാ​തെ സ്നേ​ഹി​ത​യാ​യ അ​ധ്യാ​പി​ക സാ​ജി​ത​യു​ടെ സ്ഥ​ല​ത്തും പൂ​കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. 1000 ചെ​ടി​ക​ളാ​ണ് ന​ട്ടി​ട്ടു​ള്ള​ത്.


ഇ​തി​നു​പു​റ​മെ പേ​ഴ​യ്ക്കാ​പ്പി​ള്ളി സ്കൂ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​ത്ത് പൂ​കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. പാ​യി​പ്ര സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​ണ് ജെ​ബി. ഭ​ർ​ത്താ​വ് ഷാ​ന​വാ​സി​ന്‍റെ​യും മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് സി​യാ​ൻ, മു​ഹ​മ്മ​ദ് ഷി​ഫാ​ൻ എ​ന്നി​വ​രു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടെ​ന്നും ജെ​ബി ഷാ​ന​വാ​സ് പ​റ​ഞ്ഞു.