നി​ർ​മ​ല കോ​ള​ജി​ൽ സ്പേ​സ് വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 28, 2024 3:45 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജി​ലെ ഭൗ​തി​ക​ശാ​സ്ത്ര വി​ഭാ​ഗം സ്പേ​സ് വാ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ നേ​ട്ട​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്‍റ​ർ കോ​ള​ജി​യേ​റ്റ് മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ളും അ​വ​യു​ടെ സാ​മൂ​ഹി​ക പ്രാ​ധാ​ന്യ​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ്രോ​ജ​ക്റ്റു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മാ​റു​ന്ന കാ​ലാ​വ​സ്ഥ​യും ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ പ​ങ്കും എ​ന്ന വി​ഷ​യ​ത്തി​ൽ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ഫി​സി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ സു​ബി​ൻ ജോ​സ് ക്ലാ​സു​ക​ൾ ന​യി​ച്ചു.


കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി ടി​റ്റു തോ​മ​സ്, ഫി​സി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ ബി. ​രാ​ജേ​ഷ് കു​മാ​ർ, അ​ഞ്ജ​ലി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.