വ​യ​നാ​ടി​ന് താ​ങ്ങാ​യി എ​ഫ്ഐ​ടി ജീ​വ​ന​ക്കാ​ർ
Wednesday, August 28, 2024 3:16 AM IST
ആ​ലു​വ: ഫോ​റ​സ്റ്റ് ഇ​ൻ​ഡ​സ്ട്രീ​സ് ട്രാ​വ​ൻ​കൂ​ർ ലി​മി​റ്റ​ഡ്(​എ​ഫ്ഐ​ടി) ജീ​വ​ന​ക്കാ​ർ വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് ഫ​ർ​ണീ​ച്ച​ർ​ ത​യാ​റാ​ക്കി എ​ത്തി​ക്കു​ന്നു. മേ​പ്പാ​ടി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലേ​ക്കു​ള്ള ഫ​ർ​ണി​ച്ച​റു​മാ​യി പോ​കു​ന്ന വാ​ഹ​നം മ​ന്ത്രി പി. രാ​ജീ​വ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ച​ട​ങ്ങി​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ന​ൽ​കു​ന്ന സ​ഹാ​യ​നി​ധി എ​ഫ്ഐ​ടി ചെ​യ​ർ​മാ​ൻ ആ​ർ. അ​നി​ൽ​കു​മാ​റി​ൽനി​ന്നു മ​ന്ത്രി ഏ​റ്റു​വാ​ങ്ങി. വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ അ​ലി, ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, എ​ഫ്ഐ​ടി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.