ഐ​എ​ൻ​ടി​യു​സി ധ​ർ​ണ ന​ട​ത്തി
Wednesday, August 28, 2024 3:48 AM IST
മൂ​വാ​റ്റു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ഐ​എ​ൻ​ടി​യു​സി മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി സ്ക്വ​യ​റി​ൽ ധ​ർ​ണ ന​ട​ത്തി. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഐ​സ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ഏ​ലി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം 600 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ൽ​ദി​നം 200 ദി​വ​സ​മാ​യി വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളെ ഇ​എ​സ്ഐ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ, ടിം​ബ​ർ തൊ​ഴി​ലാ​ളി​ക​ൾ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ,


അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ, കെ​എ​സ്ആ​ർ​ടി​സി, കേ​ര​ള ജ​ല അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഓ​ണ​ത്തി​ന് മു​ന്പ് ശ​ന്പ​ള​വും ബോ​ണ​സും ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്.