ആ​ലു​വ ഓ​പ്പ​ൺ എ​യ​ർ സ്റ്റേ​ജ് : കൗ​ൺ​സി​ൽ മി​നി​റ്റ്സി​ൽ ത​ർ​ക്കം
Tuesday, August 27, 2024 7:15 AM IST
ആ​ലു​വ: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ഓ​പ്പ​ൺ എ​യ​ർ സ്റ്റേ​ജി​ന് കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ (കെ ​എം​ബി​ആ​ർ) ബാ​ധ​ക​മ​ല്ലെ​ന്ന ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട് എ​തി​ർ​ത്ത് പ്ര​തി​പ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ മി​നി​റ്റ്സ് പു​റ​ത്ത് വ​ന്ന​പ്പോ​ഴാ​ണ് ച​ട്ട​ങ്ങ​ൾ പ​ദ്ധ​തി​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന അ​ധ്യ​ക്ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ന​ഗ​ര​സ​ഭ നി​ർ​മി​ക്കു​ന്ന ഓ​പ്പ​ൺ എ​യ​ർ സ്റ്റേ​ജി​ന് അ​പ്രൂ​വ്ഡ് പ്ലാ​ൻ, ബ​ന്ധ​പ്പെ​ട്ട മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, റെ​യി​ൽ​വേ തു​ട​ങ്ങി​യ​വ​യു​ടെ എ​ൻ​ഒ​സി​ക​ൾ നേ​ടി​യി​ട്ടി​ല്ലെ​ന്നും സൈ​ല​ന്‍റ് സോ​ണി​ലാ​യ​തും ത​ട​സം ഉ​ണ്ടാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​ത് നി​ർ​മാ​ണ​ത്തി​ന് ബാ​ധ​ക​മ​ല്ലെ​ന്ന നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ശ്രീ​കാ​ന്ത് പ​റ​ഞ്ഞു.