കണ്ടെയ്നർ ലോറികൾ തട്ടി കേബിളുകൾ പൊട്ടി വീഴുന്നു
Wednesday, August 28, 2024 3:32 AM IST
ക​രു​മാ​ലൂ​ർ: ക​ണ്ട​യ്ന​ർ ലോ​റി​ക​ൾ ത​ട്ടി താ​ഴ്ന്നു കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ പൊ​ട്ടി വീ​ഴു​ന്നു.വെ​ളി​യ​ത്തു​നാ​ട് മേ​ഖ​ല​യി​ലെ മ​ദ്ര​സ​പ്പ​ടി, ക​ണി​പ​ടി, ച​ക്കാ​ലം​പ​റ​മ്പ് തു​ട​ങ്ങി​യ ഭാ​ഗ​ത്തെ കേ​ബി​ളു​ക​ളാ​ണു ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പൊ​ട്ടി റോ​ഡി​ൽ വീ​ണ​ത്.

ഇ​തോ​ടെ ഒ​ട്ടേ​റെ വാ​ഹ​ന​യാ​ത്രി​ക​രാ​ണു ദു​രി​ത​ത്തി​ലാ​യ​ത്. ത​ഴ്ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ പ​ല​പ്പോ​ഴും കു​ടു​ങ്ങാ​റു​ണ്ട്. താ​ഴ്ന്നു കിടക്കുന്ന കേ​ബി​ളി​ൽ കു​ടു​ങ്ങി അ​പ​ക​ടം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അതി​നാ​ൽ എ​ത്ര​യും വേ​ഗം പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.