വ്യാ​ജ ചി​ര​ട്ട​പ്പാ​ൽ പി​ടി​കൂ​ടി
Wednesday, August 28, 2024 3:03 AM IST
പോ​ത്താ​നി​ക്കാ​ട്: മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ വ്യാ​ജ ചി​ര​ട്ട​പ്പാ​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ ക​ട​യു​ട​മ പി​ടി​കൂ​ടി. പൈ​ങ്ങോ​ട്ടൂ​ർ ചാ​ത്ത​മ​റ്റം ക​വ​ല​യി​ലെ റ​ബ​ർ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ക​രി​ങ്കു​ന്നം സ്വ​ദേ​ശി വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി​ച്ച ഒ​രു ചാ​ക്ക് വ്യാ​ജ ചി​ര​ട്ട​പ്പാ​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

ചാ​ക്കി​ന്‍റെ അ​സാ​ധാ​ര​ണ തൂ​ക്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വ്യാ​പാ​രി സം​ശ​യം തോ​ന്നി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചാ​ക്കി​ലു​ള്ള​ത് വ്യാ​ജ ചി​ര​ട്ട​പ്പാ​ലാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് വ്യാ​ജ ചി​ര​ട്ട​പ്പാ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


പ്ര​തി വീ​ടു​ക​ളി​ൽ​നി​ന്നു മ​ല​ഞ്ച​ര​ക്കു​ക​ൾ ശേ​ഖ​രി​ച്ച് വി​ൽ​ക്കു​ന്ന ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര​നാ​ണ്. പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്ത് വ​രു​ന്നു.