ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്: കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം- എ​ഐ​ടി​യു​സി
Tuesday, August 27, 2024 7:15 AM IST
കൊ​ച്ചി: ജ​സ്റ്റീസ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ലെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് എ​ഐ​ടി​യു​സി​യു​ടെ പ്ര​മേ​യം. എ​റ​ണാ​കു​ളം ടൗ​ണ്‍​ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ല്‍ സം​ര​ക്ഷ​ണ സം​സ്ഥാ​ന സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍​വന്‍​ഷ​നി​ലാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ക​ണ്‍​വ​ന്‍​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ജെ. ആ​ഞ്ച​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഗൗ​ര​വ​മു​ള്ള​താ​ണ്. ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സി​നി​മാ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.


തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കും തു​ല്യ വേ​ത​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ണ്‍​വ​ന്‍​ഷ​ന്‍ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് നാളെ എ​ല്ലാ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ഐ​ടി​യു​സി നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കും. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് 2025 ജ​നു​വ​രി 10ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ന​ടത്തും. ഇതിനു മു​ന്നോ​ടി​യാ​യി ഡി​സം​ബ​ര്‍ 10 മു​ത​ല്‍ 17 വ​രെ ര​ണ്ടു മേ​ഖ​ലാ ജാ​ഥ​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നും ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു.