സു​ഹൃ​ത്തി​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ മോ​ഷ​ണം; ര​ണ്ടു പേ​ർ പി​ടി​യി​ൽ
Wednesday, August 28, 2024 3:03 AM IST
വൈ​പ്പി​ൻ: പ​ട്ടാ​പ്പ​ക​ൽ സു​ഹൃ​ത്തി​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് പ​ത്ത​ര​പ്പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ ചെ​റി​യ പ​ല്ലം​തു​രു​ത്ത് ക​ള​ത്തി​പ്പ​റ​മ്പി​ൽ അ​ൻ​സി​ൽ (23), അ​മ​ർ​നാ​ഥ് (19) എ​ന്നി​വ​രെ ഞാ​റ​ക്ക​ൽ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രു​ടെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു സു​ഹൃ​ത്തി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഞാ​റ​ക്ക​ൽ പു​തു​വ​ൽ റോ​ഡി​ന് സ​മീ​പ​മു​ള്ള കൈ​ത​വ​ള​പ്പി​ൽ ശ​ശി​യു​ടെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യു​ടെ ലോ​ക്ക​ർ ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. 24 നാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.


തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ഞാ​റ​ക്ക​ൽ സി​ഐ സു​നി​ൽ തോ​മ​സ്, എ​സ്ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, ഷാ​ഹി​ർ, എ​എ​സ്ഐ ആ​ന്‍റ​ണി ജെ​യ്സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​ത്.