കാ​ഴ്ച പ​രി​മി​ത​ർ​ക്കാ​യി ബ്രെ​യി​ലി ലി​പി​യി​ൽ മാ​ഗ​സി​ൻ ഒ​രു​ക്കി യു​സി കോ​ള​ജ്
Wednesday, August 28, 2024 3:32 AM IST
ആ​ലു​വ: കാ​ഴ്ച പ​രി​മി​തി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ബ്രെ​യി​ലി ലി​പി​യി​ൽ കൂ​ടി കോ​ളേ​ജ് മാ​ഗ​സി​ൻ ത​യാ​റാ​ക്കി യു​സി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ. മാ​ഗ​സി​ൻ എ​ഡി​റ്റ​ർ അം​ജ​ദ് അ​ബ്ദു​ൽ മ​ജീ​ദ് പു​റ​ത്തി​റ​ക്കി​യ കോ​ളേ​ജ് മാ​ഗ​സി​ൻ 'കാ​ല​ച​ക്രം' ആ​ണ് ബ്ര​യി​ലി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

യു​സി കോ​ളേ​ജി​ലെ കാ​ഴ്ച​പ​രി​മി​തി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള മി​ഴി ക്ല​ബി​ന്‍റെ​യും ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള സിം​ഫ​ണി ക്ല​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വെ​ച്ചാ​യി​രു​ന്നു പ്ര​കാ​ശ​നം. കാ​ഴ്ച​പ​രി​മി​ത​നാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക് കോ​ള​ജ് അ​ധ്യാ​പ​ക​നാ​യ എ​ബി ജോ​ണി ബ്രെ​യി​ലി ലി​പി​യി​ലു​ള്ള മാ​ഗ​സി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി.


ച​ട​ങ്ങി​ൽ ന​വാ​ഗ​ത​നാ​യ പ്രി​യ​രാ​ജ് ഗോ​വി​ന്ദ​രാ​ജ് സം​വി​ധാ​നം ചെ​യ്ത 'എ​യി​ഡ​ൻ ' എ​ന്ന റേ​ഡി​യോ ചി​ത്ര​വും പ്ര​ദ​ർ​ശി​പ്പി​ച്ചു.