സ്കൂ​ൾ പാ​ച​കത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​നം
Monday, August 26, 2024 4:13 AM IST
കോ​ത​മം​ഗ​ലം: ഉ​പ​ജി​ല്ല​യി​ലെ സ്കൂ​ൾ പാ​ച​കത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി മാ​ർ ബേ​സി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു. ഉ​പ​ജി​ല്ല​യി​ലെ 105 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ല്ലാ പാ​ച​ക തൊ​ഴി​ലാ​ളി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​ബി. സ​ജീ​വ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നൂ​ണ്‍ മീ​ൽ ഓ​ഫീ​സ​ർ ശ്രു​ത കീ​ർ​ത്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് എ.​ആ​ർ. പ്രീ​ജ, നി​ഷ ച​ന്ദ്ര​ൻ, സെ​ലീ​ന സാ​ബു, ആ​ബി​ദ സു​ധീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി വി​ൻ​സെ​ന്‍റ് ജോ​സ​ഫ്, ശാ​ലി​നി ഘോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.