മെ​ഡി​സെ​പ്പ് പ​ദ്ധ​തി : ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​നു​കൂ​ല്യം
Wednesday, August 28, 2024 3:03 AM IST
കൊ​ച്ചി: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കു​മാ​യി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള്ള ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പി​ലൂ​ടെ ആ​നൂ​കൂ​ല്യം ല​ഭി​ച്ച​ത് ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക്. പ​ദ്ധ​തി ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞ​മാ​സം വ​രെ 2,87,489 പേ​ര്‍​ക്ക് മെ​ഡി​സെ​പ്പി​ലൂ​ടെ ആ​നു​കൂ​ല്യം ല​ഭി​ച്ചു. ഇ​തി​ല്‍ 1,57,768 പേ​ര്‍ നി​ല​വി​ല്‍ ജീ​വ​ന​ക്കാ​രാ​ണ്. 1,29,721 പേ​ര്‍ വി​ര​മി​ച്ച​വ​രു​മാ​ണ്.

പ​ദ്ധ​തി ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞ​മാ​സം 15 വ​രെ മെ​ഡി​സെ​പ്പ് പോ​ര്‍​ട്ട​ലി​ല്‍ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ അ​നു​സ​രി​ച്ച് 1342,74,44,168 രൂ​പ ക്ലെ​യിം ഇ​ന​ത്തി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ക്ക​നാ​ട് സ്വ​ദേ​ശി രാ​ജു വാ​ഴ​ക്കാ​ല​യ്ക്ക് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷാ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു. പ​ദ്ധ​തി ആ​രം​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ പ്ര​തി​മാ​സം 500 രൂ​പ​യാ​ണ് പ്രീ​മി​യം തു​ക.


പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​വി​നും കു​ടും​ബ​ത്തി​നും പ്ര​തി​വ​ര്‍​ഷം മൂ​ന്നു​ല​ക്ഷ​ത്തി​ന്‍റെ പ​രി​ര​ക്ഷ ല​ഭി​ക്കും. കൂ​ടാ​തെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കാ​യി ക​റ്റാ​സ്‌​ട്രോ​ഫി​ക് ഫ​ണ്ടി​ല്‍ നി​ന്നും പ​ദ്ധ​തി​യി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ തു​ക അ​നു​വ​ദി​ക്കു​മെ​ന്നും മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി 553 ആ​ശു​പ​ത്രി​ക​ളി​ലാ​ണ് മെ​ഡി​സെ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ചി​കി​ത്സ ല​ഭി​ക്കു​ന്ന​ത്. ഇ​തി​ല്‍ സം​സ്ഥാ​ന​ത്തി​ന​ക​ത്തെ 541 ആ​ശു​പ​ത്രി​ക​ളി​ല്‍ 145 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളും 396 സ്വകാര്യ ആ​ശു​പ​ത്രി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് 12 ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്ര​മാ​ണ് മെ​ഡി​സെ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ചി​കി​ത്സ ല​ഭി​ക്കു​ന്ന​ത്.