മോ​ഷ്ടി​ച്ച കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, August 27, 2024 7:15 AM IST
ആ​ല​ങ്ങാ​ട്: ആ​ലു​വ-​പ​റ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ കോ​ട്ട​പ്പു​റം ബി​വ്റേ​ജ​സ് ഔ​ട്ട്‌‌‌​ലെ​റ്റി​നു മു​ന്നി​ൽ​നി​ന്നു മോ​ഷ്ടി​ച്ച കാ​ർ പാ​ല​ക്കാ​ടു​നി​ന്ന് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ടു ദി​വ​സം മു​ൻ​പാ​ണു കോ​ട്ട​പ്പു​റം ബി​വ്റേ​ജ​സി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കോ​ട്ട​പ്പു​റം മു​തി​ര​പ്പ​റ​മ്പി​ൽ രാ​ജേ​ഷി​ന്‍റെ കാ​ർ മോ​ഷ​ണം പോ​യ​ത്. തു​ട​ർ​ന്നു .

സി​സി ടി​വി കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​നം ആ​ലു​വ ഭാ​ഗ​ത്തേ​ക്ക് പോ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കു​തി​രാ​ൻ തു​ര​ങ്ക​ത്തി​നു സ​മീ​പം വാ​ഹ​നം ക​ണ്ടെ​ത്തി​യ പാ​ല​ക്കാ​ട് പോ​ലീ​സാ​ണ് ആ​ല​ങ്ങാ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഉ​ട​മ പോ​യി വാ​ഹ​നം തി​രി​കെ കൊ​ണ്ടു​വ​ന്നു. മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​താ​ണെ​ന്ന് ക​രു​തു​ന്നു.