യൂ​ണി​വേ​ഴ്സി​റ്റി ക​നാ​ൽ ബ​ണ്ട് റോ​ഡ് തു​റ​ന്നു
Wednesday, August 28, 2024 3:32 AM IST
കാ​ല​ടി: പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ട​ച്ചി​ട്ടി​രു​ന്ന യൂ​ണി​വേ​ഴ്സി​റ്റി ക​നാ​ൽ ബ​ണ്ട് റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു. കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 24 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ക​നാ​ൽ ബ​ണ്ട് റോ​ഡി​ന്‍റെ ബാ​ക്കി ഭാ​ഗം ടൈ​ൽ വി​രി​ക്ക​ൽ പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്ന് കൊ​ടു​ത്ത​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ​ൻ തോ​ട്ട​പ്പ​ള്ളി റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്തു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശാ​ന്ത ചാ​ക്കോ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അം​ബി​ക ബാ​ല​കൃ​ഷ്ണ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ഷി​ജി വ​ർ​ഗീ​സ്,

സി​ജു ക​ല്ലി​ങ്ങ​ൽ, അം​ഗ​ങ്ങ​ളാ​യ പി.​ബി. സ​ജീ​വ്, ഷി​ജ സെ​ബാ​സ്റ്റ്യ​ൻ, അ​മ്പി​ളി ശ്രീ​കു​മാ​ർ, ഷാ​നി​ത നൗ​ഷാ​ദ്, ബി​നോ​യ് കൂ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റോ​ഡി​ന്‍റെ ആ​ദ്യ​ഭാ​ഗം റോ​ജി എം ​ജോ​ൺ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 30 ല​ക്ഷം രൂ​പ​യോ​ളം ചി​ല​വി​ൽ നേ​ര​ത്തെ ടൈ​ൽ വി​രി​ച്ചി​രു​ന്നു.