തെരുവുനായ ആക്രമണം : സ​ലോ​മി​ക്ക് സ​ഹാ​യവുമായി തെ​രു​വു​നാ​യ വി​മു​ക്ത സംഘടന
Wednesday, August 28, 2024 3:32 AM IST
ആ​ലു​വ: തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ഒ​ന്ന​ര മാ​സ​മാ​യി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി​നി​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് തെ​രു​വു​നാ​യ വി​മു​ക്ത കേ​ര​ള സം​ഘം. ജ​ന​സേ​വ ശി​ശു ഭ​വ​ന്‍റെ​യും തെ​രു​വു​നാ​യ വി​മു​ക്ത കേ​ര​ള​സം​ഘ​ത്തി​ന്‍റെ​യും ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി​യാണ് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ​ത്.

ജൂ​ലൈ 14 നാ​ണ് ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി​നി സ​ലോ​മി​യെ തെ​രു​വു​നാ​യ ക​ടി​ച്ച​ത്. കൈ​യി​ലും കാ​ലി​ലും തു​ട​യി​ലു​മാ​യി നാ​ല് ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ക​ടി​യേ​റ്റ​ത്. തു​ട​യി​ലെ​ത് ഒ​ഴി​കെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലെ മു​റി​വു​ക​ൾ ഭേദമായെങ്കിലും തു​ട​യി​ലെ മു​റി​വ് പഴുത്ത് വൃണമായി ഇവർക്ക് വൻ സാന്പത്തിക ബാധ്യത വരുത്തിവയ്ക്കുകയായിരുന്നു.

രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ഇ​തി​നോ​ട​കം ര​ണ്ടു​ത​വ​ണ സ​ർ​ജ​റി​ക്ക് വി​ധേ​യ​യാ​യ സ​ലോ​മി​യു​ടെ തു​ട​യി​ലെ മു​റി​വി​ൽ നി​ന്നും ഇ​പ്പോ​ഴും പ​ഴു​പ്പ് വ​രു​ന്നു​ണ്ട്. എ​ട​ത്ത​ല നാ​ലാം വാ​ർ​ഡി​ലെ നാ​ല് സെ​ന്‍റ് കോ​ള​നി​യി​ൽ രോ​ഗി​യാ​യ ഭ​ർ​ത്താ​വി​നോ​ടും മ​ക​നോ​ടും ഒ​പ്പ​മാ​ണ് സ​ലോ​മി ക​ഴി​യു​ന്ന​ത്.


നാ​ലാം മൈ​ൽ ജ്യോ​തി സ്കൂ​ളി​ൽ ക്ലീ​നിം​ഗ് ജോ​ലി ചെ​യ്താ​ണ് സ​ലോ​മി കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. മു​തി​ർ​ന്ന ര​ണ്ടു പെ​ൺ​മ​ക്ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച​യ​ച്ച​തി​ന്‍റെ ബാ​ധ്യ​ത നി​ല​നി​ൽ​ക്കേ​യാ​ണ് ഈ ​ദു​ര​ന്തം.

എ​ട​ത്ത​ല പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സ്കൂ​ളി​ൽ നി​ന്നും സ​ഹാ​യം ല​ഭി​ച്ച​താ​ണ് കു​ടും​ബ​ത്തി​ന് ല​ഭി​ച്ച ഏ​ക ആ​ശ്വാ​സം. ഇ​തു​വ​രെ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സാ​വ​ശ്യ​ത്തി​നാ​യി സ​ലോ​മി​ക്ക് ചെ​ല​വാ​ക്കേ​ണ്ടി വ​ന്നു.ചെ​ല​വാ​ക്കി​യ തു​ക​യി​ൽ കൈ​വാ​യ്പ​യാ​യി വാ​ങ്ങി​യ​തും ഉ​ണ്ട്.
ജോ​ലി​ക്ക് പോ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ നി​ത്യ ചെ​ല​വി​നും വ​ഴി കാ​ണാ​തെ സ​ലോ​മി വി​ഷ​മി​ക്കു​ക​യാ​ണ്.