അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി; ച​ർ​ച്ച​യ്ക്ക് മു​ന്പ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
Wednesday, August 28, 2024 3:45 AM IST
മൂ​വാ​റ്റു​പു​ഴ: ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. അ​വി​ശ്വാ​സം ച​ർ​ച്ച​യ്ക്കെ​ടു​ക്കു​ന്ന​തി​നു മു​ന്പ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു. വാ​ഴ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക് 2824ലാ​ണ് പ്ര​സി​ഡ​ന്‍റ് പി.​വി. വി​നോ​ദ് ഇ​ന്ന​ലെ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ രാ​ജി​വ​ച്ച​ത്. എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി 2022ലാ​ണ് ഭ​ര​ണ​മേ​റ്റ​ത്. പ​തി​മൂ​ന്നം​ഗ ഭ​ര​ണ​സ​മി​തി​യി​ലെ ഏ​ഴു പേ​ർ ചേ​ർ​ന്നാ​ണ് ക​ഴി​ഞ്ഞ 19ന് ​അ​വി​ശ്വാ​സ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യ​ത്.


എ​ൽ​ഡി​എ​ഫി​ലു​ള്ള ആ​റു പേ​രി​ൽ ര​ണ്ടു പേ​ർ​ക്ക് വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സി​പി​എ​മ്മു​കാ​ര​നാ​യ പ്ര​സി​ഡ​ന്‍റും സി​പി​ഐ​ക്കാ​രാ​യ മൂ​ന്നു പേ​രും ചേ​ർ​ന്ന് അ​വി​ശ്വാ​സ​ത്തെ നേ​രി​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി.