പി​റ​വ​ത്തു​നി​ന്ന് കോ​വി​ഡി​ന് മു​ന്പു​ണ്ടാ​യി​രു​ന്ന ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന്
Wednesday, August 28, 2024 3:45 AM IST
പി​റ​വം: പി​റ​വ​ത്തു​നി​ന്ന് ഉ​ൾ​മേ​ഖ​ല​യി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് പി​റ​വ​ത്ത് ചേ​ർ​ന്ന ജ​ന​കീ​യ സ​ദ​സി​ൽ ആ​വ​ശ്യം. പി​റ​വം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ​നി​ന്നു കോ​വി​ഡി​ന് മു​ന്പു​ണ്ടാ​യി​രു​ന്ന 56 സ​ർ​വീ​സു​ക​ളും അ​ടി​യ​ന്തി​ര​മാ​യി പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലാ​കെ പു​തു​താ​യി നൂ​റോ​ളം സ​ർ​വീ​സു​ക​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന നി​വേ​ദ​ന​ങ്ങ​ളാ​ണ് ജ​ന​കീ​യ സ​ദ​സി​ൽ ല​ഭി​ച്ച​ത്. സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും വ​ണ്ടി​ക​ളു​ടെ ല​ഭ്യ​ത​യു​മ​ട​ക്ക​മു​ള​ള മ​റ്റു കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് മാ​ത്ര​മെ ഇ​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കൂ എ​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​നെ ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​കാ​നി​ട​യി​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്ന് കോ​വി​ഡി​ന് മു​ന്പു​ണ്ടാ​യി​രു​ന്ന 56 സ​ർ​വീ​സു​ക​ൾ പു​ന​സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശ​മു​യ​ർ​ന്ന​ത്. കോ​വി​ഡി​നെ തു​ട​ർ​ന്ന് സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ് ഇ​പ്പോ​ൾ 34 സ​ർ​വീ​സു​ക​ൾ മാ​ത്ര​മേ​യു​ള്ളൂ.


പി​റ​വ​ത്ത് കൊ​ള്ളി​ക്ക​ൽ എം​വി​ഐ​പി ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ളാ​വി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ആ​ർ​ടി​സി സേ​വ​ന മേ​ഖ​ല​യാ​ണെ​ന്നും ലാ​ഭം മാ​ത്രം ല​ക്ഷ്യ​മാ​ക്കി സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​വി​ല്ലെ​ന്നും എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ന​ന്പ​ർ 2 അ​ട​ക്ക​മു​ള്ള ബ​സു​ക​ൾ കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ൽ ക​യ​റി മാ​ത്ര​മെ യാ​ത്ര തു​ട​രാ​വൂ​വെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അ​ഡ്വ. ജൂ​ലി സാ​ബു, ഉ​പാ​ധ്യ​ക്ഷ​ൻ കെ.​പി. സ​ലിം, കു​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ, പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്മി​ത എ​ൽ​ദോ​സ്, മു​വാ​റ്റു​പു​ഴ ആ​ർ​ടി​ഒ കെ.​കെ. സു​രേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.