ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
Tuesday, August 27, 2024 7:15 AM IST
ആ​ലു​വ: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി പി​ടി​യി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ മ​ജീ​ദ് അ​ബ്ബാ​സു​ദ്ദീ​ൻ(46) ആ​ണ് എ​ട​ത്ത​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഐ​എ​സ്ആ​ർ​ഒ​യ്ക്ക് സ​മീ​പ​ത്തു​നി​ന്ന് ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.