ഫി​സാ​റ്റി​ല്‍ ഇം​പ​ൾ​സ് 5.0 തു​ട​ങ്ങി
Wednesday, August 28, 2024 3:32 AM IST
അ​ങ്ക​മാ​ലി: ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ൻഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ന്‍​ജി​നീ​യേ​ഴ്സ് (ഐ​ഇ​ഇ​ഇ) നേ​തൃ​ത്വം ന​ല്‍​കു​ന്ന സാ​ങ്കേ​തി​ക- മാ​നേ​ജ്മെന്‍റ് കോ​ണ്‍​ക്ലേ​വി​ന് അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ തു​ട​ക്ക​മാ​യി.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​മ​ര​രാ​ജാ ഡി​സൈ​ന്‍ ആ​ല്‍​ഫ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും സ്ഥാ​പ​ക​നു​മാ​യ കെ.​ആ​ര്‍.​സു​രേ​ഷ് നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സാ​ങ്കേ​തി​ക രം​ഗ​ത്തെ വി​ദ​ഗ്ദ​രാ​യ കു​ട്ടി​ക​ള്‍​ക്കു മാ​നേ​ജ്‌​മെന്‍റ് ത​ല​ത്തി​ല്‍ കൂ​ടി പ്രാ​വ​ണ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ടാ​ണ് ടെ​ക് മാ​നേ​ജീ​രി​യ​ല്‍ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ടെ​ക്‌​നി​ക്ക​ല്‍ സെ​ഷ​നു​ക​ള്‍​ക്ക് പു​റ​മെ മാ​നേ​ജ്‌​മെ​ന്‍റ് വൈ​ദ​ഗ്ദ്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ ഇം​പ​ൾ​സ് 5.0 യി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.


കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി ഇ​രു​ന്നൂ​റി​ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഐ​ഇ​ഇ​ഇ എ​സ്പി​എ​സ് കേ​ര​ള ചാ​പ്റ്റ​ര്‍ സെ​ക്ര​ട്ട​റി എ​സ്.​ ശ​ര​ത്ത്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ .​പി.​ആ​ര്‍. മി​നി, ഐ​ഇ​ഇ​ഇ ബ്രാ​ഞ്ച് കൗ​ണ്‍​സി​ല​ര്‍ പ്ര​ഫ. ബേ​സി​ല്‍ കെ.​ ജീ​മോ​ന്‍, സ്റ്റു​ഡ​ന്‍റ് ചാ​പ്റ്റ​ര്‍ ചെ​യ​ര്‍ ഭാ​വ​ന ആ​ര്‍.​ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.