വീ​ടി​ന്‍റെ മ​തി​ലി​ൽ എ​രു​മ​ത്ത​ല; പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി
Tuesday, August 27, 2024 7:15 AM IST
ചെ​ങ്ങ​മ​നാ​ട്: വീ​ടി​നു മു​ന്നി​ലെ മ​തി​ലി​ൽ എ​രു​മ​ത്ത​ല​യും താ​ഴെ ര​ക്തം കൊ​ണ്ട് എ​ഴു​തി​യ പോ​ലു​ള്ള ബോ​ർ​ഡും. ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് റോ​ഡ് അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള വി​ല്ല​ക​ളി​ലൊ​ന്നി​നു മു​ന്നി​ലെ മ​തി​ലി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ഇ​തു ക​ണ്ട​ത്.

രാ​വി​ലെ അ​ഞ്ചി​ന് ഇ​തു ക​ണ്ട വി​ല്ല​യി​ലു​ള്ള വീ​ട്ടു​കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും പ​രി​ഭ്രാ​ന്ത​രാ​യി ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. നാ​ല്പ​തോ​ളം വീ​ടു​ക​ളു​ള്ള ഈ ​പ്ര​ദേ​ശം വ​ള​രെ ശാ​ന്ത​ത​യി​ലും സൗ​ഹാ​ർ​ദ​ത്തി​ലും ക​ഴി​യു​ന്ന​വ​രാ​ണ്.


സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ പ​ണി​യാ​ണ് ഇ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​വി​ലെ വാ​ർ​ഡ് മെ​മ്പ​റും തു​ട​ർ​ന്ന് പോ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. പോ​ലീ​സ് ഇ​വ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി.