യ​ന്ത്ര​ത്ത​ക​രാ​ർ: വി​മാ​നം റ​ദ്ദാ​ക്കി
Wednesday, August 28, 2024 3:16 AM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി​യി​ൽ നി​ന്നും ദു​ബാ​യി​ലേക്ക് പോ​കേ​ണ്ട സ്പൈ​സ് ജെ​റ്റ് വി​മാ​നം റ​ദ്ദാ​ക്കി. ഇ​ന്ന​ലെ രാ​ത്രി 11.30ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് മു​ട​ങ്ങി​യ​ത്. യ​ന്ത്ര​ത്ത​ക​രാ​റാ​ണ് വി​മാ​നം റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഇതി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി 180 പേ​രാ​ണ് ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്. വി​മാ​നം എ​പ്പോ​ൾ പു​റ​പ്പെ​ടു​മെ​ന്ന് യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​ട്ടി​ല്ല. യാ​ത്ര​ക്കാ​രെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി.