ഒ​ക്ക​ല്‍ ഫാം ​ഫെ​സ്റ്റ് നാ​ളെ​ മു​ത​ല്‍
Wednesday, August 28, 2024 3:16 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ക്ക​ല്‍ ഫാം ​ഫെ​സ്റ്റ് നാ​ളെ​മു​ത​ല്‍ 31 വ​രെ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു വ​രെ കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​ന​വും വി​പ​ണ​ന​വു​മു​ണ്ടാ​യി​രി​ക്കും.

സെ​മി​നാ​റു​ക​ള്‍, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ4​ശ​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍, മ​ഡ് ഫു​ട്ബാ​ള്‍, വ​ടം​വ​ലി തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. മു​പ്പ​തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​വി​ധ സ്റ്റാ​ളു​ക​ള്‍ ഫെ​സ്റ്റി​ലു​ണ്ടാ​കും.


പ​ച്ച​ക്ക​റി, ഫ​ല​വൃ​ക്ഷ തൈ​ക​ളു​ടെ വി​പു​ല ശേ​ഖ​ര​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ആ​ധു​നി​ക കൃ​ഷി രീ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡോ​ക്യു​മെ​ന്‍റ​റി​ക​ളും വീ​ഡി​യോ പ്ര​ദ​ര്‍​ശ​ന​വും ഫെ​സ്റ്റി​ലു​ണ്ടാ​കും.