ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി ആ​ന​പ്പാ​റ ഫാ​റ്റി​മ എ​ൽ​പി സ്കൂ​ളി​ൽ
Tuesday, August 27, 2024 7:15 AM IST
അ​ങ്ക​മാ​ലി: ആ​ന​പ്പാ​റ ഫാ​റ്റി​മ എ​ൽ​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. അ​ങ്ക​മാ​ലി സാ​വ​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ പി.​പി. അ​ഗ​സ്റ്റി​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ന്ദു അ​ഗ​സ്റ്റി​നും ചേ​ർ​ന്ന് ദീ​പി​ക പ​ത്രം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ സേ​ബ സെ​ബാ​സ്റ്റ്യ​ൻ, ഇ​വാ​നി​യ ധ​നി​ൽ, ജ​റി​ൻ ജി​ന്‍റോ, ജെ​ഫ് റോ​യ്സ​ൻ എ​ന്നി​വ​ർ​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


സാ​വ​ന്ന ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ സി.​എ​സ്. ബാ​ല​ഗോ​പാ​ൽ, ഷീ​ല ജോ​ർ​ജ്, സ​ജി ജോ​സ​ഫ്, സി​സ്റ്റ​ർ സെ​ൽ​മ, ടി.​എ. നി​ബി​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ങ്ക​മാ​ലി സാ​വ​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സാ​ണ് സ്കൂ​ളി​ലേ​ക്ക് ദീ​പി​ക പ​ത്രം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.