ഗാ​ന്ധി​ജി​യു​ടെ കൊ​ച്ചു​മ​ക​ന്‍ തു​ഷാ​ര്‍ ഗാ​ന്ധി സെ​പ്റ്റം​ബ​ര്‍ 10ന് ​ പാ​ലാ ഗാ​ന്ധി​സ്‌​ക്വ​യ​ര്‍ സ​ന്ദ​ര്‍​ശി​ക്കും
Wednesday, August 28, 2024 12:03 AM IST
പാ​ലാ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ കൊ​ച്ചു​മ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ തു​ഷാ​ര്‍ ഗാ​ന്ധി അ​ടു​ത്ത​മാ​സം 10ന് ​പാ​ലാ മൂ​ന്നാ​നി​യി​ലു​ള്ള ഗാ​ന്ധി​സ്‌​ക്വ​യ​ര്‍ സ​ന്ദ​ര്‍​ശി​ക്കും. രാ​വി​ലെ 10ന് ​ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ എ​ത്തു​ന്ന തു​ഷാ​ര്‍ ഗാ​ന്ധി​ക്ക് മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ഗാ​ന്ധി​സ്‌​ക്വ​യ​റി​ലെ ഗാ​ന്ധി​ശി​ല്പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തും. ഗാ​ന്ധി പ്ര​തി​മ​യു​ടെ ശി​ല്പി ചേ​രാ​സ് ര​വി​ദാ​സി​നെ തു​ഷാ​ര്‍ ഗാ​ന്ധി ആ​ദ​രി​ക്കും.


ഫൗ​ണ്ടേ​ഷ​ന്‍ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ജ​സ്റ്റീ​സ് ഡോ. ​കെ. നാ​രാ​യ​ണ​ക്കു​റു​പ്പ്, പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്ത​ന്‍, ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാം​ജി പ​ഴേ​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.