പാ​ല​മ​റ്റം ക​ളി​സ്ഥ​ലം ന​വീ​ക​രി​ക്കും
Wednesday, August 28, 2024 3:32 AM IST
കീ​രം​പാ​റ: പാ​ല​മ​റ്റം ക​ളി​സ്ഥ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ൽ പാ​ല​മ​റ്റം ക​വ​ല​യോ​ട് ചേ​ർ​ന്ന് 2003ൽ ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​ളി​സ്ഥ​ല​മാ​ണ് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ടു​ന്ന​ത്.

പി​വി​ഐ​പി​യു​ടെ കൈ​വ​ശ​മാ​യി​രു​ന്ന മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ലം മു​ന്പ് പെ​രി​യാ​ർ​വാ​ലി ക​ളി​സ്ഥ​ല​ത്തി​നാ​യി ന​ൽ​കി​യി​രു​ന്നു. അ​വി​ടെ ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വീ​ക​ര​ണ​മാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. നി​ല​വി​ൽ കാ​ടു​പി​ടി​ച്ച് ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​വി​ടം. കീ​രം​പാ​റ പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ര​യും സൗ​ക​ര്യ​മു​ള്ള മ​റ്റൊ​രു സ്ഥ​ല​വും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും നി​ര​ന്ത​ര​മാ​യ അ​ഭ്യ​ർ​ഥ​ന​മാ​നി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.


ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പ​ത്ത് പ​ഞ്ചാ​യ​ത്തി​ലും ക​ളി​സ്ഥ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​മ​ച്ച​ൻ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി,

ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, ജോ​മി തെ​ക്കേ​ക്ക​ര, സാ​ലി ഐ​പ്, ജ​യിം​സ് കോ​റ​ന്പേ​ൽ, ബീ​ന റോ​ജോ, നി​സ​മോ​ൾ ഇ​സ്മാ​യി​ൽ, ആ​നീ​സ് ഫ്രാ​ൻ​സീ​സ്, ടി.​കെ. കു​ഞ്ഞു​മോ​ൻ, മ​ഞ്ജു സാ​ബു, ഷാ​ന്‍റി ജോ​സ്, വി.​കെ. വ​ർ​ഗീ​സ്, ഗോ​പി മു​ട്ട​ത്ത്, ബേ​സി​ൽ ബേ​ബി, പി.​വി. ക​രു​ണാ​ക​ര​ൻ, ആ​ന്‍റ​ണി ഓ​ലി​യ​പു​റം, വി.​ജെ. മ​ത്താ​യി​കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ ക​ളി​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.