ആരോപണങ്ങൾ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണം: ​ചെ​ന്നി​ത്ത​ല
Tuesday, August 27, 2024 7:15 AM IST
ആ​ലു​വ: ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ വ്യ​ക്തി​ക​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ ഉ​ണ്ടാ​യി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള പ്ര​ദേ​ശ് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സോ​ണ്‍ ര​ണ്ട് ക്യാ​മ്പ് ആ​ലു​വ ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്തേ​ണ്ട ചു​മ​ത​ല സ​ര്‍​ക്കാ​രി​നാ​ണ്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട്ട ഉ​ട​ന്‍ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ക്കാ​തെ പ്ര​ശ്‌​നം വ​ഷ​ളാ​ക്കി​യ​ത് സ​ര്‍​ക്കാ​രാ​ണെന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.


സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ര്‍ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ അ​ന്‍​വ​ര്‍ സാ​ദ​ത്ത്, സ​ജീ​വ് ജോ​സ​ഫ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, പി.​എ. സ​ലിം, എ​സ്. അ​ശോ​ക​ന്‍, ബി.​എ. അ​ബ്ദു​ള്‍ മു​ത്ത​ലി​ബ്, കെ.​പി. ധ​ന​പാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ക്യാ​മ്പ് ഇ​ന്ന് സ​മാ​പി​ക്കും.