ക്ലാ​സ് ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടു​ മാ​സം; സി​ല​ബ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രാ​തി
Wednesday, August 28, 2024 3:45 AM IST
മൂ​വാ​റ്റു​പു​ഴ: ക്ലാ​സ് ആ​രം​ഭി​ച്ച് ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും ബി​സി​എ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സി​ല​ബ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​രാ​തി. എം​ജി യൂ​ണി​വേ​ഴ്സി​റ്റി മൂ​ന്ന് ആ​ഴ്ച്ച​യി​ലേ​ക്ക് മാ​ത്ര​മാ​യി ന​ൽ​കി​യ ബ്രി​ഡ്ജ് കോ​ഴ്സി​ന് ആ​വ​ശ്യ​മാ​യു​ള്ള സി​ല​ബ​സ് മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ഐ​സി​ടി​യി​യാ​ണ് സി​ല​ബ​സ് ന​ൽ​കേ​ണ്ട​ത്.

സി​ല​ബ​സ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്. നി​ല​വി​ൽ ഓ​ട്ടോ​ണോ​മ​സ് കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്കൊ​പ്പം ബി​സി​എ പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ൽ ബാ​ധി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്ന​താ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.