പ​റ​വൂ​രി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വം : ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന
Wednesday, August 28, 2024 3:16 AM IST
പ​റ​വൂ​ർ: പ​റ​വൂ​ർ മു​നി​സി​പ്പ​ൽ ക​വ​ല​യി​ലെ സം​സം ഹോ​ട്ട​ലി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച ര​ണ്ടു പേ​ർ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ഴ ചു​മ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള റി​പ്പോ​ർ​ട്ട്‌ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി.

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​ർ പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഭ​വം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ ഹോ​ട്ട​ലു​ട​മ ശ്ര​മം ന​ട​ത്തി​യ​താ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നു മു​ന്പും ഇ​തേ ഹോ​ട്ട​ലി​ൽ​നി​ന്നു ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം പ​ഴ​കി​യ ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.


ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള പ​ഴ​കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ​തു​ട​ർ​ന്നു കു​റ​ച്ചു ദി​വ​സം മു​ന്പാ​ണ് പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സു​ഹൃ​ത്തും വ​യ​റി​ള​ക്കം, ഛർ​ദ്ദി തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി​യി​രു​ന്ന​ത്. തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നു ഡോ​ക്ട​ർ സ്ഥി​രീ​ക​രി​ച്ച​ത്.

പ​റ​വൂ​രി​ൽ പ​ല​യി​ട​ത്തും ഇ​തി​നു മു​ന്പും ഒ​ട്ടേ​റെ പേ​ർ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും പ​റ​വൂ​ർ ആ​രോ​ഗ്യ​വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.