രൂ​പ​ത യു​വ​ജ​ന ക​ലോ​ത്സ​വം
Wednesday, August 28, 2024 3:45 AM IST
മൂ​വാ​റ്റു​പു​ഴ: യു​വ​ദീ​പ്തി കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘അ​ര​ങ്ങ്’ എ​ന്ന പേ​രി​ൽ രൂ​പ​ത യു​വ​ജ​ന ക​ലോ​ത്സ​വം തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ ന​ട​ന്നു. തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ണ്‍ നി​ര​വ​ത്തി​നാ​ൽ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ മം​ഗ​ല​ത്തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​ൽ, രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് പീ​ച്ചാ​നി​കു​ന്നേ​ൽ, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റെ​റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 50ല​ധി​കം ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 17 ല​ധി​കം ഇ​ന​ങ്ങ​ളി​ലാ​യി 1500 ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​മ​രി​യ ജോ​സ് പ​താ​ക ഉ​യ​ർ​ത്തി.