ഐ​ജെടി സ്മാ​ർ​ട്ട് ക്ലാ​സ് ഉ​ദ്ഘാ​ട​ന​വും പ്ര​വേ​ശ​നോ​ത്സ​വ​വും
Wednesday, July 17, 2024 6:07 AM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​സ് ക്ല​ബ് ജേ​ർ​ണ​ലി​സം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സ്മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ​യും ഡി​ജ​റ്റ​ൽ ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9.30 ന് ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ക്കും. സ​ർ​ക്കാ​ർ അം​ഗീ​കൃ​ത പി​ജി, ജേ​ർ​ണ​ലി​സം ഡി​പ്ലോ​മ​യു​ടെ 57-ാം ബാ​ച്ചി​ന്‍റെ പ്ര​വേ​ശ​നോ​ത്സ​വ​വും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​പ്ര​വീ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐജെടി ഡ​യ​റ​ക്ട​ർ ഡോ.​ ഇ​ന്ദ്ര​ബാ​ബു സ്വാ​ഗ​ത​വും ഫാ​ക്ക​ൽ​റ്റി പ്ര​തി​നി​ധി ഡോ.​ പി.​കെ.​ രാ​ജ​ശേ​ഖ​ര​ൻ ആ​ശം​സ​യും പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം.​ രാ​ധാ​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​യും. സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​സ്പോ​ണ്‍​സ​റാ​യ ക്യൂ​ബ​ർ​സ്റ്റ് ക​ന്പ​നി സെ​ക്ര​ട്ട​റി സ്വാ​മി​നാ​ഥ​ൻ, പ​ദ്ധ​തി നി​ർ​വ​ഹി​ച്ച നോ​ട്സ് ഇ​ന്ന​വേ​ഷ​ൻ​സ് സി.​ഇ.​ഒ ഡോ.​അ​നൂ​പ് അ​ജി​ത് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആദ​രി​ക്കും.