യു​വാ​വി​ന്‍റെ കൈ​യി​ല്‍ കു​ടു​ങ്ങി​യ വ​ള മു​റി​ച്ചു നീ​ക്കി
Tuesday, August 27, 2024 6:18 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: വീ​ണു പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ യു​വാ​വി​ന്‍റെ തു​ട​ര്‍​ചി​കി​ത്സ​യ്ക്കാ​യി കൈ​യി​ല്‍​ക്കി​ട​ന്ന വ​ള മു​റി​ച്ചു​നീ​ക്കി. വ​ഴ​യി​ല സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ (47) വ​ല​തു​കൈ​യി​ല്‍ കു​ടു​ങ്ങി​യ സ്റ്റീ​ല്‍​വ​ള​യാ​ണ് ചാ​ക്ക ഫ​യ​ര്‍​ഫോ​ഴ്‌​സ് മു​റി​ച്ചു​നീ​ക്കി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ഒ​രു ബ​ര്‍​ത്ത്‌​ഡേ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് മു​ക​ളി​ല്‍​നി​ന്ന് താ​ഴേ​ക്കു വീ​ണ് സ​ന്തോ​ഷി​ന്‍റെ കൈ​ക്ക് പ​രി​ക്കേ​റ്റ​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് കാ​ഷ്വാ​ലി​റ്റി​യി​ലെ​ത്തിയപ്പോൾ ചി​കി​ത്സ​യ്ക്ക് വ​ള ത​ട​സ​മാ​യി. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് ചാ​ക്ക സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് സീ​നി​യ​ര്‍ ഫ​യ​ര്‍​ആ​ൻ​ഡ് റ​സ്‌​ക്യു​ഓ​ഫീ​സ​ര്‍ ആ​ര്‍. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ള മു​റി​ച്ചു​നീ​ക്കി​യ​ത്.